കത്തോലിക്കാ സഭയ്ക്ക് 13 രാജകുമാരന്മാര്‍ കൂടി

വത്തിക്കാന്‍ സിറ്റി: ഒക്ടോബറില്‍ നടക്കുന്ന കോണ്‍സിസ്റ്ററിയില്‍ 13 പേരെ കര്‍ദിനാള്‍മാരായി വാഴിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ അറിയിച്ചു.ഇന്നലെയാണ് ഇത് സംബന്ധിച്ച് പാപ്പായുടെ പ്രഖ്യാപനം നടന്നത്.

13 പേരില്‍ പത്തുപേര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളവരാണ്. നോര്‍ത്ത് അമേരിക്ക, സെന്‍ട്രല്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പുതുതായി കര്‍ദ്ദിനാള്‍ സംഘത്തില്‍ അംഗങ്ങളാകാന്‍ പോകുന്നവര്‍. 80 വയസ് കഴിഞ്ഞവര്‍ക്ക് കര്‍ദിനാള്‍ പദവി നല്കുന്നത് അവര്‍ സഭയ്ക്ക് കാഴ്ചവച്ച സേവനങ്ങളെ പ്രതിയാണെന്ന് പാപ്പ അറിയിച്ചു.

നിലവില്‍ ഇപ്പോള്‍ കര്‍ദിനാള്‍ സംഘത്തിലുള്ളത് 215 അംഗങ്ങളാണ്. അതില്‍ 118 പേര്‍ക്കാണ് വോട്ടവകാശം ഉള്ളത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.