ഗ്വാഡലൂപ്പെ മാതാവിന്റെ കണ്ണുകളില്‍ എന്താണ് കാണുന്നത്? ശാസ്ത്രത്തിന് വിശദീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു രഹസ്യം കൂടി

ഗ്വാഡലൂപ്പെ മാതാവിന്റെ കണ്ണുകളില്‍ എന്താണ് കാണപ്പെടുന്നത് എന്നതിനെക്കുറിച്ച് ഇനിയും ശാസ്ത്രത്തിന് വിശദീകരിക്കാന്‍ സാധിച്ചിട്ടില്ല. സയന്‍സിന് ഉത്തരം മുട്ടിക്കുന്ന ഒരുപ്രതിഭാസമാണ് അത് എന്നാണ് ഇതേക്കുറിച്ച് ഇരുപതിലേറെ വര്‍ഷത്തെ ഗവേഷണം നടത്തിയ പെറുവിലെ എന്‍ജിനീയര്‍ ജോസ് ടോണ്‍സ്മാന്‍ പറയുന്നത്. ഒടുവില്‍ അദ്ദേഹം അതിനെ വിശേഷിപ്പിച്ചത് ഒരു രഹസ്യം എന്നാണ്.

ഗാഡ്വെലൂപ്പെ മാതാവിന്റെ കൃഷ്ണമണികളില്‍ 13 ആളുകളുടെ ചിത്രം അടങ്ങിയിട്ടുണ്ട്. മറ്റേ കണ്ണിന്റെ കൃഷ്ണമണിയിലും ഇതുപോലെ കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ അനുപാതം വ്യത്യസ്തമാണ്. ടോണ്‍സ്മാന്‍ 1979 ലാണ് ഈ കണ്ണുകളെക്കുറിച്ചുള്ള പഠനം ആരംഭിച്ചത്. മൈക്രോസ്‌കോപ്പി, സാറ്റലൈറ്റ് ഫോട്ടോഗ്രഫി എന്നിവ ഉപയോഗിച്ചായിരുന്നു പഠനം. രണ്ടായിരത്തോളം തവണ അദ്ദേഹം ഈ കണ്ണുകള്‍ പഠനവിധേയമാക്കി. ഒരു മനുഷ്യനൊരിക്കലും ഇതുപോലൊരു ചിത്രം വരയ്ക്കാന്‍ കഴിയില്ലെന്നും ഇത് സ്വര്‍ഗ്ഗത്തില്‍ നിന്ന് കിട്ടിയ അടയാളമാണെന്നുമാണ് ഒടുവില്‍ അദ്ദേഹം അസന്ദിഗ്ദമായി പറഞ്ഞുവച്ചത്.

ലാറ്റിന്‍ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ വിപ്ലവാത്മകമായ മരിയന്‍ പ്രത്യക്ഷീകരണമായിരുന്നു ഗ്വാഡെലൂപ്പെ മാതാവിന്റേത്. ഒരുപുതുക്രിസ്ത്യാനിയായ ജൂവാന്‍ ഡിയാഗോയ്ക്കാണ് മാതാവ് പ്രത്യക്ഷപ്പെട്ടതും പൂക്കള്‍ നല്കിയതും പ്രത്യക്ഷപ്പെട്ട സ്ഥലത്ത് ദേവാലയം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ടതും.

ഗാഡ്വെലൂപ്പെ മാതാവേ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.