ക്രൂശിതനും ഉത്ഥിതനുമായ കര്‍ത്താവിനെക്കുറിച്ചുളള കൂട്ടായ വിചിന്തനം ഭൂതകാല മുറിവുകള്‍ ഉണക്കും: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രൂശിതനും ഉത്ഥിതനുമായ കര്‍ത്താവിനെക്കുറിച്ചുള്ള കൂട്ടായ വിചിന്തനം ഭൂതകാല മുറിവുകള്‍ ഉണക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പൗരസ്ത്യ കാതോലിക്കാ ബാവയും മലങ്കര മെത്രാപ്പോലീത്തയുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയനുമായി നടത്തിയ കൂടിക്കാഴ്ചയുടെ വെളിച്ചത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

1964 ല്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പ കാതോലിക്കാ ബസേലിയോസ് ഔഗേന്‍ ഒന്നാമനെ കണ്ടുമുട്ടിയ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ കാലഘട്ടം മുതല്‍ സമീപകാലം വരെ സഭകള്‍ തമ്മിലുള്ള ചരിത്രപരവും ആത്മീയവുമായ നീണ്ട ബന്ധത്തിന് തങ്ങള്‍ നന്ദിയുള്ളവരാണെന്ന് മാര്‍പാപ്പ പറഞ്ഞു. ക്രിസ്തുവിനെ പ്രഘോഷിക്കുന്നത് ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്നു. കര്‍ത്താവിലുള്ള വിശ്വാസപ്രഖ്യാപനത്തിന്റെ പങ്കിടല്‍ എക്യുമെനിക്കല്‍ യാത്രയെ സുവിശേഷവല്‍ക്കരിക്കുന്നു. എക്യുമെനിക്കല്‍ യാത്രയില്‍ സിനഡാലിറ്റിയുടെ പങ്ക് ഉയര്‍ത്തിക്കാട്ടുകയും ഇക്കാര്യത്തില്‍ പരസ്പര പഠനത്തിനും സഹകരണത്തിനുമുളള ആഗ്രഹം മാര്‍പാപ്പ പ്രകടമാക്കുകയും ചെയ്തു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.