മതം മാറി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിന് ക്രിസ്ത്യന്‍പെണ്‍കുട്ടിക്ക് നേരെ ആസിഡാക്രമണം

ലാഹോര്‍: പത്തൊമ്പതുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് നേരെ മുസ്ലീം യുവാവ് ആസിഡെറിഞ്ഞു. മതംമാറി വിവാഹം കഴിക്കാന്‍ വിസമ്മതംപറഞ്ഞതിനാണ് പെണ്‍കുട്ടിക്ക് നേരെ ആസിഡെറിഞ്ഞത്. സുനിത മസിഹ എന്ന പെണ്‍കുട്ടിയാണ് ആസിഡാക്രമണത്തിന്റെ ഇരയായത്.

മാതാപിതാക്കളുടെ മരണത്തെതുടര്‍ന്ന് സഹോദരിക്കൊപ്പം കഴിയുകയായിരുന്നു സുനിത. ജോലിക്ക് പോകാന്‍ രാവിലെ പുറപ്പെട്ട പെണ്‍കുട്ടിയെയാണ് അയല്‍ക്കാരനായ ഖമ്രാന്‍ അലാ ബക്‌സ് ആഡിഡെറിഞ്ഞത്. 20 ശതമാനം പൊളളലാണ് ഉണ്ടായിരിക്കുന്നത്.

കണ്ണ്, മുഖം, കൈകാലുകള്‍ എന്നിവ ഉരുകിപ്പോയി. ഞാന്‍ റോഡില്‍ തലകറങ്ങി വീണു. ആശുപത്രിയില്‍ കിടന്ന് സുനിത പോലീസിന് മൊഴി നല്കി.

ക്രിസ്തുമതം ഉപേക്ഷിക്കാനും തന്നെ വിവാഹം കഴിക്കാനും ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നേരത്തെ ഇതിനെതിരെ പോലീസില്‍ പരാതി നല്കിയിരുന്നുവെങ്കിലും നടപടികളൊന്നും ഉണ്ടായില്ല.

പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ക്കും പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്, ന്യൂനപക്ഷ മതസമൂഹങ്ങള്‍ പലപ്പോഴും മുസ്ലീം മതവിശ്വാസികളുടെ പീഡനങ്ങള്‍ക്ക് ഇരകളായിക്കൊണ്ടിരിക്കുകയാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.