ബിഷപ്‌സ് ഹൗസിലെ ജീപ്പ് തട്ടിയെടുത്ത കേസിലെ പ്രതികള്‍ക്ക് കഠിനതടവ്

പാലാ: പാലാ ബിഷപ്‌സ് ഹൗസിലെ ജീപ്പ് തട്ടിയെടുത്ത് ഡ്രൈവറെ മര്‍ദ്ദിച്ച് അവശനാക്കിയ കേസിലെ ആറുപ്രതികള്‍ക്ക് കഠിന തടവ്. 2008 മേയ് 28 നാണ് കേസ് നടന്നത്. പ്ലാശനാല്‍- പ്രവിത്താനം റോഡില്‍ ജീപ്പ് നിര്‍ത്തിയപ്പോള്‍ ഡ്രൈവറെ പ്രതികള്‍ മര്‍ദ്ദിച്ച് അവശനാക്കി ജീപ്പുമായി പോകുകയായിരുന്നു. ഡ്രൈവറുടെ മൊബൈല്‍ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. പതിനഞ്ച് വര്‍ഷം കഠിന തടവും എഴുപത്തയ്യായിരം രൂപ പിഴയുമാണ് ശിക്ഷ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.