കര്‍ദിനാള്‍ ടാഗ്ലെ വീണ്ടും കാരിത്താസ് ഇന്റര്‍നാഷനല്‍ പ്രസിഡന്റ്

ഫിലിപ്പൈന്‍സ്: കര്‍ദിനാള്‍ ലൂയിസ് അന്റോണിയോ ടാഗ്ലെ കാരിത്താസ് ഇന്റര്‍നാഷനലിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. റോമില്‍ നടന്ന സമ്മേളനത്തില്‍ വച്ചാണ് ഇദ്ദേഹം രണ്ടാം വട്ടവും തിരഞ്ഞെടുക്കപ്പെട്ടത്. നാലു വര്‍ഷത്തേക്കാണ് കാലാവധി. മനില ആര്‍ച്ച് ബിഷപ്പാണ് ഇദ്ദേഹം.

165 സംഘടനകളില്‍ നിന്നായി 450 പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 2015 ല്‍ ആണ് കര്‍ദിനാള്‍ ടാഗ്ലെ ആദ്യമായി കാരിത്താസിന്റെ ചുമതലയേറ്റെടുത്തത്. ഏഷ്യയില്‍ നിന്നുള്ള ആദ്യത്തെ പ്രസിഡന്റായിരുന്നു അദ്ദേഹം.

ലോകത്തിലേക്കും വച്ചേറ്റവും വലിയ സന്നദ്ധ സംഘടനകളിലൊന്നാണ് കാരിത്താസ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.