പോലീസുദ്യോഗസ്ഥന്‍, ഭര്‍ത്താവ്..ഇപ്പോഴിതാ പെര്‍മനനന്റ് ഡീക്കണും.. വിന്‍സെന്റെ ലിയോണിന്റെ ജീവിതകഥ

ദൈവത്തിന് വേണ്ടി കൂടുതല്‍ സമയം ചെലവഴിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് താന്‍ പെര്‍മനന്റ് ഡീക്കന്‍ ആയിരിക്കുന്നതെന്ന് വിന്‍സെന്റ് ദെ ലിയോണിന്റെ വാക്കുകള്‍.. പ്യൂര്‍ട്ടോ റിക്കോയിലെ കരോലിന സ്വദേശിയാണ് ഇദ്ദേഹം.

പോലീസുദ്യോഗസ്ഥനായിരുന്ന ഇദ്ദേഹമാണ് ഇപ്പോള്‍ പെര്‍മനന്റ് ഡീക്കനായിരിക്കുന്നത്. പ്രാര്‍ത്ഥനയും ജപമാലയുമാണ് ജീവിതത്തിലെ തന്റെ പ്രധാനപ്പെട്ട ആയുധങ്ങളെന്ന് ഇദ്ദേഹം പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍തന്നെ കത്തോലിക്കാവിശ്വാസത്തിലാണ് വളര്‍ന്നുവന്നത്.

എങ്കിലും ഭാര്യയായിതീര്‍ന്ന പെണ്‍കുട്ടിയുമായുള്ള കണ്ടുമുട്ടലാണ് തന്നെ കത്തോലിക്കാവിശ്വാസത്തില്‍ ആഴപ്പെടുത്തിയതെന്നാണ് ഇദ്ദേഹത്തിന്റെ സാക്ഷ്യം. 2006 ല്‍ ആയിരുന്നു അത്. അന്നുമുതല്‍സഭയോടുള്ളസ്‌നേഹം ഹൃദയത്തില്‍ നിന്ന് വളര്‍ന്നുവന്നു.

വിശുദധവാരത്തിലും മറ്റും ദേവാലയത്തിലെ ശുശ്രൂഷിയായി പങ്കെടുത്തിരുന്നുവെങ്കിലും പെര്‍മനന്റ് ഡീക്കന്‍ ആയിത്തീരുന്നതിനെക്കുറിച്ച് അപ്പോഴൊന്നും ചിന്തിച്ചിരുന്നില്ല, പിന്നീടാണ് ഇത്തരത്തിലുള്ള ഒരു പദവിയെക്കുറിച്ച് മനസ്സിലാക്കിയതും ആലോചിച്ചതും. ഭാര്യയും ഈ ആഗ്രഹത്തെ പിന്തുണച്ചതോടെ സ്വപ്‌നസാക്ഷാ്ത്ക്കാരങ്ങളിലേക്ക് അധികദൂരമുണ്ടായില്ല. 2018 ല്‍ ഡീക്കനായി അഭിഷിക്തനായി.

പോലീസിലെ അധികാരികള്‍ക്കും ഇദ്ദേഹം നന്ദി പറയുന്നു. എല്ലാവരുടെയും സഹായവും പിന്തുണയും തന്നെ ഇതിന് തുണച്ചുവെന്ന് മൂന്നുകുട്ടികളുടെ പിതാവുകൂടിയായ വിന്‍സെന്റ് പറയുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.