മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട മിഷനറി ദമ്പതിമാരെ കോടതി വെറുതെ വിട്ടു

ഉത്തര്‍പ്രദേശ്: മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത ക്രൈസ്തവ ദമ്പതികളെ കോടതി മുപ്പതു ദിവസങ്ങള്‍ക്ക് ശേഷം വിട്ടയച്ചു. പാസ്റ്റര്‍ ജോണിനെയും ഭാര്യയെയുമാണ് ജാമ്യത്തില്‍ വിട്ടയച്ചത്. ആരോപണം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇവരെ ജയില്‍വിമുക്തമാക്കിയതെന്ന് ഇവരുടെ അഭിഭാഷകന്‍ വ്യക്തമാക്കി.

ഫെബ്രുവരി 26 നാണ് ബജ്‌റംഗദളിന്റെ ആരോപണത്തെ തുടര്‍ന്ന് പോലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 29 നാണ് കോടതി വിധി വന്നത്.

തങ്ങളുടെ വാടകവീട്ടില്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചതും ലഘുലേഖകളും ടീ ഷര്‍ട്ടുംവിതരണം ചെയ്തതുമാണ് മറുവിഭാഗത്തെ ചൊടിപ്പിച്ചത്. ഇതിന്റെ പേരിലാണ് അവര്‍ മതപരിവര്‍ത്തനം ആരോപിച്ച് കേസ് കൊടുത്തത്.

ഉത്തര്‍പ്രദേശിലെ 200 മില്യന്‍ ജനങ്ങളില്‍ 0.18 ശതമാനമാണ് ക്രൈസ്തവരുള്ളത്. മതപരിവര്‍ത്തന ബില്‍ 2020 ലാണ് സംസ്ഥാനത്ത് നടപ്പിലാക്കിയത്. ആ വര്‍ഷം തന്നെ ഈ നിയമത്തിന്റെ കീഴില്‍ 108കേസുകളാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ക്രൈസ്തവര്‍ക്കെതിരെ തുടര്‍ച്ചയായ അക്രമങ്ങളാണ് ഉത്തര്‍പ്രദേശില്‍ നടന്നുകൊണ്ടിരിക്കുന്നത്, കഴിഞ്ഞവര്‍ഷം 149 അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.