വത്തിക്കാന്‍ സയന്‍സ് അക്കാദമിയിലേക്ക് നോബൈല്‍ സമ്മാന ജേതാവ്

വത്തിക്കാന്‍ സിറ്റി: പൊന്തിഫിക്കല്‍ അക്കാദമി ഓഫ് സയന്‍സിലേക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ നോബൈല്‍ സമ്മാന ജേതാവിനെ നിയമിച്ചു. 2014 ലെ നോബൈല്‍ സമ്മാന ജേതാവായ പ്രഫ സ്റ്റെഫാന്‍ വാള്‍ട്ടര്‍ ഹെല്ലിന്റെ പേരാണ് പാപ്പ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മൈക്രോസ്‌കോപ്പിന്റെ റസല്യൂഷന്‍ മെച്ചപ്പെടുത്താനുള്ള കണ്ടുപിടിത്തമാണ് അദ്ദേഹത്തെ നോബൈല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. 1962 ഡിസംബര്‍ 23 ന് റൊമാനിയായിലാണ് ജനനം.

ഇത്തരമൊരു അംഗീകാരം കിട്ടിയത് തന്നെ ഏറെ സന്തുഷ്ടനാക്കിയെന്ന് വത്തിക്കാന്‍ റേഡിയോ പ്രതിനിധിയോട് പ്രഫസര്‍ ഹെല്‍ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.