പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് സ്‌ട്രോക്ക്, വാര്‍ത്ത വ്യാജമെന്ന് വത്തിക്കാന്‍

വത്തിക്കാന്‍ സിറ്റി: പോപ്പ് എമിരത്തൂസ് ബെനഡിക്ട് പതിനാറാമന് സ്‌ട്രോക്ക് ആണെന്ന് പരക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് വത്തിക്കാന്‍ പ്രസ് ഓഫിസ്. പരിശുദ്ധ സിംഹാസനത്തിന്റെ പ്രസ് ഓഫീസ് ഡയറക്ടര്‍ അലെസാന്‍ഡ്രോ ഗിസോറ്റിയാണ് വാര്‍ത്ത നിഷേധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. ഇന്നലെ മുതല്‍ ഈ വാര്‍ത്ത വ്യാപകമായിക്കൊണ്ടിരിക്കുകയായിരുന്നു. ബെനഡിക്ട് പതിനാറാമന് 92 വയസുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.