വിവാഹിതരായ പുരുഷന്മാരെ വൈദികരായി അഭിഷേകം ചെയ്യാന്‍ ആമസോണ്‍ സിനഡില്‍ ആലോചന

വത്തിക്കാന്‍ സിറ്റി: പാന്‍ ആമസോണ്‍ പ്രവിശ്യയിലെ മെത്രാന്മാരുടെ പ്രത്യേക സിനഡ് സവിശേഷമായ വിഷയം ചര്‍ച്ച ചെയ്യുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹിതരായ പുരുഷന്മാരെ വൈദികരായി അഭിഷേകം ചെയ്യുന്നതിനെക്കുറിച്ചുള്ള സാധ്യതകളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്.

ബ്രഹ്മചര്യത്തില്‍ നിലനില്ക്കുക എന്നത് സഭുടെ ഒരു വലിയ സമ്മാനമാണെന്ന് വരികിലും സാഹചര്യങ്ങളെ കണക്കിലെടുത്ത് പക്വമതികളും വിവേകമതികളും തദ്ദേശീയരുമായ വിവാഹിതരായ പുരുഷന്മാരെ വൈദികരായി അഭിഷേകം ചെയ്യുന്നതിന്റെ സാധ്യതകളാണ് സിനഡ് ചര്‍ച്ച ചെയ്യുന്നത്. ആമസോണിയ ന്യൂ പാത്ത്‌സ് ഫോര്‍ദ ചര്‍ച്ച് ആന്റ് ഫോര്‍ ആന്‍ ഇന്റിഗ്രല്‍ ഇക്കോളജി എന്ന വിഷയത്തില്‍ മൂന്നു സെക്ഷനായിട്ടാണ് ചര്‍ച്ച പുരോഗമിക്കുന്നത്.

ആമസോണിന്റെ സംസ്‌കാരം, പാരിസ്ഥിതികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍, അജപാലനപരമായ ഇടപെടലുകള്‍ എന്നിവയാണ് ഇതില്‍ പ്രധാനമായും കടന്നുവരുന്നത്‌



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.