ഭൂമാതാവിന്റെ പേരില്‍ മാര്‍പാപ്പ മാപ്പ് ചോദിച്ചു

വത്തിക്കാന്‍ സിറ്റി: ആമസോണ്‍ തദ്ദേശവാസികള്‍ കൊണ്ടുവന്ന പാച്ചമാമാ എന്ന് അറിയപ്പെടുന്ന മൂന്നുപ്രതിമകള്‍ ടൈബര്‍ നദിയില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ പേരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ മാപ്പ് ചോദിച്ചു. ആമസോണ്‍ സിനഡില്‍ പങ്കെടുക്കാനെത്തിയ തദ്ദേശവാസികള്‍ കൊണ്ടുവന്നതായിരുന്നു ഭൂമാതാവിനെ പ്രതീകാത്മകമായി അവതരിപ്പിച്ച ഈ പ്രതിമ.

ഇതിനെ ചൊല്ലി ചില വിവാദങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഞായറാഴ്ച ഈ പ്രതിമ ടൈബര്‍ നദിയില്‍ വലിച്ചെറിയപ്പെട്ട നിലയില്‍ കണ്ടത് ഇറ്റലിയുടെ സൈനികപോലീസാണ് പ്രതിമ നദിയില്‍ നിന്ന് കണ്ടെടുത്തത്.

വിഗ്രഹാരാധനയുമായി ബന്ധപ്പെട്ടായിരുന്നു രൂപത്തെ സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. എന്നാല്‍ വിഗ്രഹാരാധനയ്ക്ക് വേണ്ടിയല്ല പ്രതിമ മരിയന്‍ ദേവാലയത്തില്‍ സ്ഥാപിച്ചതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.