വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നൂറാം പിറന്നാളിനോട് അനുബന്ധിച്ച് പോളണ്ടില്‍ നിന്ന് റോമിലേക്ക് തീര്‍ത്ഥാടനം


ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ നൂറാം പിറന്നാളിനോട് അനുബന്ധിച്ച് പോളണ്ടില്‍ നിന്ന് റോമിലേക്ക് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. 2020 മെയിലാണ് ജോണ്‍ പോളിന്റെ നൂറാം ജന്മദിനം.

വിശുദ്ധ ജോണ്‍ പോളിന്റെ കാലടിപ്പാടുകളെ പിന്തുടര്‍ന്നുകൊണ്ടുള്ള തീര്‍ത്ഥാടനമാണ് ഇത്. പോളണ്ടില്‍ നിന്ന് ആരംഭിച്ച് വിവിധ തീര്‍ത്ഥാടനകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് റോമില്‍ എത്തക്ക വിധത്തിലാണ് തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്. ഡിവൈന്‍ മേഴ്‌സി ദേവാലയം, ചെക്കോസ്ലാവാക്യയിലെ കറുത്ത മഡോണയുടെ ദേവാലയം, ജോണ്‍ പോളിന്റെ ജന്മസ്ഥലം, മാമ്മോദീസാ സ്വീകരിച്ച പള്ളി, വിദ്യാലയം, പുരോഹിതനായ ദേവാലയം എന്നിവിടങ്ങളും തീര്‍ത്ഥാടനത്തില്‍ പെടുന്നു.

റോമിലെ ബസിലിക്കകള്‍, സിസ്‌റ്റൈന്‍ ചാപ്പല്‍, മാര്‍പാപ്പയുമായുള്ള കണ്ടുമുട്ടല്‍ എന്നിവയാണ് റോമിലെ പ്രോഗ്രാമുകളില്‍ പെടുത്തിയിരിക്കുന്നത്. ജോണ്‍ പോളിന്റെശവകുടീരത്തില്‍ വിശുദ്ധ ബലി അര്‍പ്പണവും ഉണ്ടായിരിക്കും.

കാത്തലിക് ടോക് ഷോയുടെ ആഭിമുഖ്യത്തിലാണ് തീര്‍ത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.