ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 85 ാം പിറന്നാള്‍

വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് 85 ാം പിറന്നാള്‍.

അര്‍ജന്റീനയിലെ ബ്യൂണെസ് അയേഴ്‌സില്‍ 1936 ഡിസംബര്‍ 17 നായിരുന്നു ജനനം. റെജീന മരിയ സിവോറിയുടെയും മരിയോ ജോസ് ബെര്‍ഗോളിയോയുടെയും അഞ്ചുമക്കളില്‍ ഒരാളായിരുന്നുഹോസെ മരിയോ ബെര്‍ഗോളിയോയുടെ ജനനം. 2013 മാര്‍ച്ച് 13 ന് കത്തോലിക്കാസഭയുടെ 266 ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് അസ്സീസിയിലെ ഫ്രാന്‍സിസിന്റെ പേര് സ്വീകരിച്ച് പത്രോസിന്റെ പിന്‍ഗാമിയായത്. കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഒരു മാര്‍പാപ്പ ഫ്രാന്‍സിസ് അസ്സീസിയുടെ നാമധേയം സ്വീകരിച്ചത്. ഒരു സന്യാസസഭയില്‍ നിന്നും ഒരാള്‍ മാര്‍പാപ്പയാകുന്ന പ്രത്യേകത കൂടിയുണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക്. കര്‍ദിനാള്‍ ബെര്‍ഗോളിയോ ഈശോസഭാംഗമാണ്.

മുന്‍വര്‍ഷങ്ങളിലേതുപോലെ ആഘോഷങ്ങളില്ലാതെയായിരിക്കും ഇത്തവണത്തെയും ജന്മദിനം കടന്നുപോകുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.