ആഗ്രഹത്തിന് പച്ചക്കൊടി; മാര്‍പാപ്പ അടുത്ത വര്‍ഷം ഇറാക്കിലേക്ക്

വത്തിക്കാന്‍ സിറ്റി: ഇറാക്ക് സന്ദര്‍ശിക്കാനുള്ള ആഗ്രഹം ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപെടുത്തിയതിന്റെ തൊട്ടുപിന്നാലെ അദ്ദേഹത്തെ രാജ്യത്തിലേക്ക് ക്ഷണിച്ചുകൊണ്ട് പ്രസിഡന്റ് ബര്‍ഹാം സാലിഹിന്റെ കത്ത്.

ഇറാക്കിലേക്ക് പാപ്പായെ ക്ഷണിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ക്രൈസ്തവര്‍ മാത്രമല്ല മറ്റു മതവിഭാഗങ്ങളും പാപ്പയുടെ സന്ദര്‍ശനത്തില്‍ സന്തോഷിക്കുമെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി. പ്രസിഡന്റ് കത്ത് കല്‍ദായ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ലൂയിസ് റാഫേല്‍ സാക്കോയ്ക്ക് കൈമാറി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.