2022 ലെ ലോക യുവജനസംഗമത്തിന്റെ തീം പ്രഖ്യാപിച്ചു


വത്തിക്കാന്‍ സിറ്റി:2022 ല്‍ നടക്കുന്ന ലോക യുവജനസംഗമത്തിന്റെ പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്നലെ പ്രഖ്യാപിച്ചു. ഇന്റര്‍നാഷനല്‍ യൂത്ത് ഫോറത്തിന്റെ സമാപനത്തിലായിരുന്നു യുവജനസംഗമത്തിന്റെ വിഷയത്തിന്റെ പ്രഖ്യാപനം നടന്നത്. മറിയം തിടുക്കത്തില്‍ പുറപ്പെട്ടു എന്ന വിശുദ്ധ ലൂക്കായുടെ സുവിശേഷഭാഗമാണ് പ്രമേയമായി തിരഞ്ഞെടുത്തിരിക്കുന്നത്.

ലിസ്ബണിലാണ് അടുത്ത ലോകയുവജനസംഗമം നടക്കുന്നത്. മാതാവിന്റെ പ്രത്യക്ഷീകരണം നടന്ന ഫാത്തിമായില്‍ നിന്ന് 75 മൈല്‍ അകലെയാണ് പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണ്‍.

ദൈവത്തിന്റെ സ്വരം കേള്‍ക്കാതെ പോകരുത്. എണീല്ക്കാനും അവിടുത്തെ പാതകള്‍ പിന്തുടരാനും അവിടുന്ന് നിങ്ങളെ ക്ഷണിക്കുന്നു. അവിടുന്ന് നിങ്ങളെ ഒരുക്കും. മറിയത്തെപോലെ നിങ്ങള്‍ നിങ്ങളുടെ സന്തോഷവും സ്‌നേഹവും മറ്റുള്ളവര്‍ക്ക് നല്കുക. മാര്‍പാപ്പ യുവജനങ്ങളോടായി പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.