ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്ക് മാര്‍പാപ്പയുടെ കത്ത്


വത്തിക്കാന്‍ സിറ്റി: ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കത്ത് അയച്ചു. നാം എല്ലാവരും എപ്പോഴും തെറ്റ് ചെയ്യുന്നുവെന്നും എന്നാല്‍ ദൈവം എപ്പോഴും നമ്മോട് ക്ഷമിക്കുന്നുവെന്നും പാപ്പാ കത്തില്‍ എഴുതി.അതുകൊണ്ടുതന്നെ ഭാവിയെ പ്രതീക്ഷയോടെ കാണണം. ലിവോര്‍ണോ പ്രവിശ്യയിലെ ഗോര്‍ഗോന ദ്വീപിലെ തടവുകാര്‍ക്കാണ് പാപ്പ കത്തെഴുതിയത്.

ഈ കത്ത് തടവുകാരെ ഏറെ ആശ്വസിപ്പിച്ചുവെന്ന് ജയില്‍ അധികാരികള്‍ വ്യക്തമാക്കി. കരുണാമയനായ ദൈവം നാം ഓരോരുത്തരുടെയും തൊട്ടടുത്തുണ്ടെന്ന പ്രതീക്ഷയോടെ ജീവിക്കാന്‍ പാപ്പ കത്തില്‍ ഓര്‍മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.