ക്രൈസ്തവരെ സാനിട്ടറി ജോലിക്കു ക്ഷണിച്ചുകൊണ്ട് പാക്കിസ്ഥാനിലെ മിലിട്ടറി പരസ്യം

കറാച്ചി: ക്രൈസ്തവരെ പ്രത്യേകമായി സാനിട്ടറി ജോലിക്കു ക്ഷണിച്ചുകൊണ്ട് പാക്കിസ്ഥാന്‍ ആര്‍മി നല്കിയ പരസ്യം വ്യാപകമായ പ്രതിഷേധത്തിലേക്ക്.

ക്രൈസ്തവന്യൂനപക്ഷത്തോടുള്ള വിവേചനത്തിന്റെ പരസ്യമായ പ്രതിഫലനമായിട്ടാണ് ഈ പരസ്യത്തെ ജനങ്ങള്‍ കാണുന്നത്. വിവാദമുണര്‍ത്തുന്ന പരസ്യം പ്രത്യക്ഷപ്പെട്ടത് ജൂണ്‍ 23 ലെ ഇംഗ്ലീഷ് ഉറുദു ദിനപ്പത്രങ്ങളിലാണ്. ഡ്രൈവേഴ്‌സ്, ശിപായി. ട്രേഡ്‌സ്മാന്‍ എന്നീ വിഭാഗങ്ങളിലേക്കുള്ള ജോലിക്കുള്ള അപേക്ഷകളില്‍ സാനിട്ടേഷന്‍ ജോലിക്ക് പ്രത്യേകമായിട്ടാണ് ക്രൈസ്തവരെ ക്ഷണിച്ചിരിക്കുന്നത് എന്നതാണ് വിവാദമായിരിക്കുന്നത്.

220 മില്യന്‍ ജനസംഖ്യയുള്ള പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ വെറും 2.5 ശതമാനം മാത്രമാണ്. പരസ്യത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ പ്രതികരിച്ചു. എന്നാല്‍ ഇതേക്കുറിച്ച് ആര്‍മി യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.