ഇടവേളയ്ക്ക് ശേഷം മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടി പുനരാരംഭിച്ചു

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുദര്‍ശന പരിപാടി ഇന്നലെ മുതല്‍ വീണ്ടും ആരംഭിച്ചു. യൂറോപ്പിലെ അവധിക്കാലം പ്രമാണിച്ചായിരുന്നു പൊതുകൂടിക്കാഴ്ചകള്‍ ഒരു മാസത്തേക്ക് അവസാനിപ്പിച്ചത്.

279 പ്രതിവാര പൊതുകൂടിക്കാഴ്ചകള്‍ ഇതുവരെ പാപ്പ നല്കിയിട്ടുണ്ട്. സാധാരണ ബുധനാഴ്ചകളില്‍ പതിവുള്ള പ്രതിവാരകൂടിക്കാഴ്ചയും ശനിയാഴ്ചകളില്‍ തീര്‍ത്ഥാടകര്‍ക്കായി പൊതു കൂടിക്കാഴ്ചയും പാപ്പ നല്കിയിരുന്നു.

വിശുദ്ധ പത്രോസിന്റെ ചത്വരത്തില്‍ ബസിലിക്കയുടെ പ്രധാന കവാടത്തിനടുത്തുള്ള താല്ക്കാലിക വേദിയാണ് പൊതുദര്‍ശനപരിപാടി സജ്ജീകരിച്ചിരിക്കുന്നത്. വിശിഷ്ടാതിഥികളെയും രോഗികളെയും നവദമ്പതിമാരെയും പൊതുദര്‍ശനപരിപാടിയില്‍ പാപ്പ കാണുകയും അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.