വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മദിന തിരുനാള്‍ നാളെ മുതല്‍

കുടമാളൂര്‍: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ 120 ാം ജന്മദിനത്തോട് അനുബന്ധിച്ചുള്ള തിരുനാള്‍ അല്‍ഫോന്‍സാ ഭവനില്‍ നാളെ മുതല്‍ 19 വരെ വിവിധ തിരുക്കര്‍മ്മങ്ങളോടെ ആചരിക്കും.

നാളെ വൈകുന്നേരം 4.30 ന് കൊടിയേറ്റ്. 15 ഒഴികെ 19 വരെ എല്ലാ ദിവസവും വൈകുന്നേരം നാലു മുപ്പതിന് സായാഹ്ന പ്രാര്‍ത്ഥനയും വിശുദ്ധ കുര്‍ബാനയും സന്ദേശവും നൊവേനയും. ശനിയാഴ്ച ചങ്ങനാശ്ശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം തിരുക്കര്‍മ്മങ്ങളില്‍ മുഖ്യകാര്‍മ്മികനാകും.

തിരുനാള്‍ ദിനമായ തിങ്കളാഴ്ച വൈകുന്നേരം അല്‍ഫോന്‍സാ ഭവനില്‍ നിന്ന് സെന്റ് മൈക്കിള്‍സ് ചാപ്പലിലേക്ക മെഴുകുതിരി പ്രദക്ഷിണം നടക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.