നല്ല മാതാപിതാക്കളാകണോ, ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ഉപദേശം സ്വീകരിക്കൂ

നല്ല മാതാപിതാക്കളായി മാറാന്‍ ഈ ലോകം പല വെല്ലുവിളികളും ഇന്നത്തെ മാതാപിതാക്കള്‍ക്ക് മുമ്പില്‍ ഉയര്‍ത്തുന്നുണ്ട്. ഇതു മനസ്സിലാക്കിക്കൊണ്ടാണ് 2012 ലെ ലോക കുടുംബസംഗമത്തില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത് നിങ്ങളുടെ ദൈവവിളി നിസ്സാരമല്ല.സ്‌നേഹിക്കാനുള്ള വെല്ലുവിളി അതിശയകരമായ കാര്യമാണ്, ഈ പ്രപഞ്ചത്തെ തന്നെ മാറ്റിമറിക്കാന്‍ കഴിയുന്ന ഒരേയൊരു ശക്തിയാണ് സ്‌നേഹം.

സ്‌നേഹത്തിലായിരിക്കാനും നല്ല മാതാപിതാക്കളാകാനും ബെനഡിക്ട് പാപ്പ പറയുന്ന കാര്യങ്ങള്‍ ഇവയാണ്.
ദൈവവുമായുള്ള തുടര്‍ച്ചയായ ബന്ധം. സഭാത്മകജീവിതത്തിലുള്ള പങ്കാളിത്തം, ഇതുകൂടാതെ മറ്റ് ചില മാര്‍ഗ്ഗങ്ങള്‍ കൂടി അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.

സംവാദം വളര്‍ത്തുക. മറ്റുള്ളവരുടെ വീക്ഷണത്തില്‍ കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക മറ്റുളളവരുടെ വീഴ്ചകളെ ക്ഷമയോടെ കാണാനും അവരെസേവിക്കാനും തയ്യാറാവുക.
ക്ഷമചോദിക്കാനും ക്ഷമ കൊടുക്കാനുംതയ്യാറാവുക.
ഇതിനെക്കാളെല്ലാം ഉപരിയായി വേണ്ടത് ദൈവകൃപയാണ്. സുവിശേഷം ജീവിക്കുക. കുടുംബം എന്നത് ഗാര്‍ഹികസഭയാണല്ലോ. കുടുംബത്തില്‍ സ്‌നേഹത്തിന്റെയും സേവനത്തിന്റെയും മാതൃക കാണിച്ചുകൊടുക്കുന്ന നല്ല മാതാപിതാക്കളാകുക.

ഇങ്ങനെയൊരു കൃപ ലഭിക്കാന്‍ വിശുദ്ധ ജോസഫിന്റെയും പരിശുദ്ധ അമ്മയുടെയും മധ്യസ്ഥം തേടുക.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.