പോപ്പ് ബെനഡിക്ട് പതിനാറാമന് ആദരസൂചകമായി വത്തിക്കാന്‍ സ്റ്റാമ്പ് പുറത്തിറക്കി

വത്തിക്കാന്‍ സിറ്റി: ദിവംഗതനായ പോപ്പ് ബെനഡിക്ട് പതിനാറാമനോടുള്ള ആദരസൂചകമായി വത്തിക്കാന്‍ അദ്ദേഹത്തിന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി.

ബെനിഡിക്ട് പതിനാറാമന്റെ മരണം കഴിഞ്ഞ് കൃത്യം ഒരു മാസംകഴിഞ്ഞപ്പോഴാണ് വത്തിക്കാനിലെ,സ്റ്റാമ്പുകള്‍ക്കും നാണയങ്ങള്‍ക്കും വേണ്ടിയുള്ള വിഭാഗം സ്റ്റാമ്പ് പുറത്തിറക്കിയത്, പാപ്പയുടെ ചിത്രത്തിനൊപ്പം മാതാവിന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്. പരിശുദ്ധ അമ്മയോടുള്ള ഭക്തിയുടെ ഓര്‍മ്മയ്ക്കായിട്ടാണ് മാതാവിന്റെ ചിത്രവും ഉള്‍പ്പെടുത്തിയിരിക്കുന്നത്.

1,05,000 സ്റ്റാമ്പുകളാണ് അച്ചടിച്ചിരിക്കുന്നത്. 1.36 ഡോളറാണ് വില.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.