കോംഗോ: മാർപാപ്പയുടെ കുർബാനയിൽ പങ്കെടുത്തത് ഒരു മില്യൻ വിശ്വാസികൾ

കിൻസ്ഹാസാ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ അർപ്പിച്ച വിശുദ്ധ ബലിയിൽ പങ്കെടുത്തത് ഒരു മില്യൻ വിശ്വാസികൾ. ജനുവരി 31 ന് കോംഗോയിലെത്തിയ ഫ്രാൻസിസ് മാർപാപ്പ രണ്ടാം ദിവസമാണ് വിശുദ്ധ ബലി അർപ്പിച്ചത.് എൻഡോള എയർപോർട്ടിലായിരുന്നു ദിവ്യബലി

. ജനുവരി 31 ന് നടന്ന കുമ്പസാരത്തോടുകൂടിയ ജാഗരണപ്രാർത്ഥനയിലും ഗാനശുശ്രൂഷയിലും നിരവധി വിശ്വാസികൾ പങ്കെടുത്തിരുന്നു. ഫ്രഞ്ച് ഭാഷയിലാണ് പാപ്പ വിശുദ്ധ കുർബാനയർപ്പിച്ചത്. കോംഗോയുടെ ഔദ്യോഗികഭാഷയാണ്ഇത്. ഇറ്റാലിയനിലായിരുന്നുപാപ്പ സന്ദേശം നല്കിയത്. അത് ഫ്രഞ്ചിലേക്ക് തർജ്ജമ ചെയ്യുകയാണ് ചെയ്തത്.

ഈശോയിൽ പ്രിയ സഹോദരീ സഹോദരന്മാരേ തിന്മയൊരിക്കലും വിജയിക്കുകയില്ല.തിന്മയൊരിക്കലും അവസാനവാക്കുമല്ല. മാർപാപ്പ വിശുദ്ധ ബലിക്കിടെ ന്‌ല്കിയ സന്ദേശത്തിൽ പറഞ്ഞു.

അവിടുന്നാണ് നമ്മുടെ പ്രതീക്ഷ. അവിടുത്തെ സമാധാനമാണ് വിജയം. പാപ്പ പറഞ്ഞു.

കോംഗോയിൽ 52 മില്യനിലധികം കത്തോലിക്കരുണ്ട്. 105 മില്യൻ ആണ് ഇവിടുത്തെ ജനസംഖ്യ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.