ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ മാര്‍ച്ച് 19 ന്

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ മാര്‍ച്ച് 19 ന് പ്രകാശനം ചെയ്യും. Life : My Story through History എന്നതാണ് പുസ്തകത്തിന്റെ പേര്, ബ്യൂണസ് അയേഴ്‌സില്‍ നിന്ന് വത്തിക്കാന്‍ വരെയെത്തിയ ജീവിതകഥ സ്വന്തം വാക്കുകളില്‍ പാപ്പ വിവരിക്കുന്നതായിട്ടാണ് പുസ്തകം രചിച്ചിരിക്കുന്നത്. പേപ്പര്‍ബാക്ക് എഡിഷനില്‍ 300 പേജുകളുള്ള ആ്ത്മകഥ ഇറ്റാലിയന്‍ ഭാഷയിലാണ് രചിക്കപ്പെട്ടിരിക്കുന്നത്.കൂടാതെ മറ്റു ആറുഭാഷകളില്‍ കൂടി പുസ്തകം പുറത്തിറങ്ങും.

ഇറ്റാലിയന്‍ ജേര്‍ണലിസ്റ്റ് ഫാബിയോ റാഗോണയോട് പാപ്പ പറഞ്ഞ ജീവിതകഥയാണ് പുസ്തകരൂപത്തില്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. മാര്‍ച്ച് 19 ന് ഇംഗ്ലീഷിലും അടുത്ത ദിവസം മറ്റ് ഭാഷകളിലും പുസ്തകം പുറത്തിറങ്ങും. യൗസേപ്പിതാവിന്റെ ഭക്തനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഉറങ്ങുന്ന യൗസേപ്പിതാവിന്റെ രൂപത്തിന് അടിയില്‍നിയോഗങ്ങള്‍ എഴുതിവച്ച് പ്രാര്‍ത്ഥിച്ചാല്‍ ഉദ്ദിഷ്ടകാര്യം സാധിച്ചുകി്ട്ടുമെന്ന് പാപ്പ സാക്ഷ്യം നല്കിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.