നവജാത ശിശുവിന് ആശുപത്രിയില്‍ വച്ച് മാര്‍പാപ്പ മാമ്മോദീസ നല്കി

റോം: ആശുപത്രിവാസത്തിനിടയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നവജാത ശിശുവിന് മാമ്മോദീസാ നല്കി. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിക്കപ്പെട്ട മാര്‍പാപ്പ വെള്ളിയാഴ്ചയാണ് കുട്ടികളുടെ കാന്‍സര്‍ വാര്‍ഡ് സന്ദര്‍ശിച്ചതും നവജാത ശിശുവിന് മാമ്മോദീസാ നല്കിയതും.

അരമണിക്കൂറോളം പാപ്പ വാര്‍ഡില്‍ ചെലവഴിച്ചു. ജപമാല, ചോക്ലേറ്റ് തുടങ്ങിയവയും ജീസസ് വാസ് ബോണ്‍ ഇന്‍ ബദ്‌ലഹേം ഓഫ് യൂദ എന്ന പുസ്തകത്തിന്റെ കോപ്പിയും പാപ്പ വിതരണം ചെയ്തു. മീഗല്‍ ഏയ്ഞ്ചല്‍ എന്ന കുട്ടിക്കാണ് പാപ്പ മാമ്മോദീസാ നല്കിയത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.