ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത ജലദോഷം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് കടുത്ത ജലദോഷം. ഇതേതുടര്‍ന്ന് പങ്കെടുക്കേണ്ട മീറ്റിംങുകളില്‍ പാപ്പ സന്ദേശം നല്കുന്നതിന് പകരം അവ അച്ചടിച്ച് വിതരണം ചെയ്യുകയാണ് ചെയ്തത്.

ഈസ്റ്റേണ്‍ ഓര്‍ത്തഡോക്‌സ് സഭയിലെ യുവവൈദികരുമായിട്ടുള്ള കൂടിക്കാഴ്ചയായിരുന്നു ഒന്നാമത്തേത്. ജര്‍മ്മന്‍ എന്‍ജിഓമാരുമായുള്ള കൂടിക്കാഴ്ചയായിരുന്നു രണ്ടാമത്തേത്. ജലദോഷം മാര്‍പാപ്പയുടെ പല പരിപാടികളും റദ്ദാക്കുവാന്‍ ഇതിന് മുമ്പും കാരണമായിട്ടുണ്ട്.

ചുമയും മൂക്കൊലിപ്പും 2020 ലെ വിഭൂതിബുധനാഴ്ചയിലെ തിരുക്കര്‍മ്മങ്ങളിലും പൊതുദര്‍ശന വേളയിലും പാപ്പയെ അസ്വസ്ഥനാക്കിയിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.