ഫിലിപ്പൈന്‍സ്: പത്തില്‍ ഏഴു പേരും പ്രാര്‍ത്ഥിക്കുന്ന കത്തോലിക്കര്‍; സര്‍വ്വേ ഫലം

മനില: ഫിലിപ്പൈന്‍സിലെ കത്തോലിക്കരില്‍ പത്തില്‍ ഏഴു പേരും ദിവസത്തില്‍ ഒരു തവണയെങ്കിലും പ്രാര്‍ത്ഥിക്കുന്നവരാണെന്ന് സര്‍വ്വേ ഫലം. സോഷ്യല്‍ വെതര്‍ സ്‌റ്റേഷന്‍സ് എന്ന സ്ഥാപനമാണ് സര്‍വ്വേ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത 69 ശതമാനം പേരും ദിവസവും പ്രാര്‍ത്ഥിക്കുന്നവരാണ്. 1200 പേരാണ് സര്‍വ്വേയില്‍ പങ്കെടുത്തത്.

ഫിലിപ്പൈന്‍സിലെ പത്തുപേരില്‍ എ്ട്ടുപേരും കത്തോലിക്കരാണ്. അതായത് 81.04 ശതമാനം. മുസ്ലീമുകള്‍ വെറും 5.06 ശതമാനവും ഇവാഞ്ചലിക്കല്‍സ് 2.82 ശതമാനവുമാണ്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.