മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനത്തിന് ഇനി ദിവസങ്ങള്‍ മാത്രം

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഹംഗറി സന്ദര്‍ശനം ഏപ്രില്‍ 28 ന് ആരംഭിക്കും. മൂന്നു ദിവസം നീളുന്നതാണ് പാപ്പയുടെ ഹംഗറിസന്ദര്‍ശനം. ഏപ്രില്‍ 30 ന് പര്യടനം സമാപിക്കും.

ക്രിസ്തു നമ്മുടെ ഭാവി എന്നതാണ് ഹംഗറി സന്ദര്‍ശനത്തിന്റെ ആപ്തവാക്യം.
ഹംഗറി സന്ദര്‍ശനം നടത്തുന്ന നാലാമത്തെ മാര്‍്പാപ്പയാണ് ഫ്രാന്‍സിസ്. ഇതിന് മുമ്പ് പോള്‍ ആറാമന്‍, ജോണ്‍ പോള്‍ രണ്ടാമന്‍, ബെനഡിക്ട് പതിനാറാമന്‍ എന്നിവരാണ് ഹംഗറി സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പമാര്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 41 ാമത് അപ്പസ്‌തോലിക പര്യടനമാണ് ഇത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.