മാര്‍പാപ്പ മോഡേണ്‍ വേഷത്തില്‍. വൈറലായ ചിത്രങ്ങളുടെ പിന്നിലെ സത്യം

പുതിയ കാലത്തെ ഭാഷയില്‍ പറഞ്ഞാല്‍ ഫ്രാന്‍സി്‌സ് മാര്‍പാപ്പയുടെ അടിച്ചുപൊളി ഫോട്ടോകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയായില്‍വൈറലായത്. കൂളിംങ്ഗ്ലാസ് വച്ച, ചെറുപ്പക്കാരുടെ മാതിരി ഷൂസ് അണിഞ്ഞ്, യോയോ സ്‌റ്റെലില്‍ നില്ക്കുന്ന പാപ്പ.

ഈ ചിത്രങ്ങള്‍ കുറച്ചൊന്നുമല്ല സാധാരണ വിശ്വാസികളെ അസ്വസ്ഥരാക്കിയത്. പഫര്‍ ജാക്കറ്റ് അണിഞ്ഞുനില്ക്കുന്ന പാപ്പായുടെ ചിത്രം ഒറിജിനിലാണെന്ന് വിശ്വസിച്ചവര്‍ ഏറെ. അടുത്തടുത്ത ദിവസങ്ങളിലായി പുതിയ പല ചിത്രങ്ങളും പ്ര്ത്യക്ഷപ്പെട്ടു. എന്തിന് പാപ്പാ കരാട്ടേ നടത്തുന്ന ചിത്രങ്ങള്‍പോലും.അപ്പോഴാണ് ഇതിലെന്തോ പിശകുണ്ടല്ലോയെന്ന് നിഷ്‌ക്കളങ്കമാനസര്‍ക്ക് മനസ്സിലായത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കിയതാണ് ഈ ചിത്രങ്ങളെന്ന് ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ വാര്‍ത്ത വന്നു. റെഡിറ്റ് പേജിലാണ് ഈ ചിത്രങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് ട്വിറ്ററിലും വന്നു. എന്തിനേറെ എഡി ജീസസ് ആന്റ് ഫ്രണ്ട്‌സ് എന്ന പേരില്‍ സെല്‍ഫിയെടുക്കുന്ന ഈശോയുടെയും ശിഷ്യരുടെയും പടം പോലും റെഡിറ്റില്‍ പബ്ലീഷ് ചെയ്തിരുന്നു. അതും ഇതേ സാങ്കേതികത വച്ച്.

ഇത്തരം ചിത്രങ്ങള്‍ വൈറലായതിന്റെ തൊട്ടടുത്ത ദിവസം തന്റെ ചിത്രങ്ങളെക്കുറിച്ച് പരാമര്‍ശിക്കാതെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. ഇത്തരം സാങ്കേതികവിദ്യകള്‍ പൊതുനന്മയ്ക്കായി ഉപയോഗിക്കണമെന്നാണ് പാപ്പ സന്ദേശത്തില്‍ പറഞ്ഞത്.

മനുഷ്യമഹത്വത്തിന് വേണ്ടിയാണ് സഭ നിലകൊള്ളുന്നതെന്നും ഡാറ്റ കൊണ്ടുമാത്രം അടിസ്ഥാനമൂല്യങ്ങള്‍ അളന്നുതിട്ടപ്പെടുത്താനാവില്ലെന്നും പാപ്പ പറഞ്ഞു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.