ഒക്ടോബറിലെ യൂക്കറിസ്റ്റിക് കോണ്‍ഗ്രസില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കും

ന്യൂയോര്‍ക്ക്: ഒക്ടോബറില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പതിനായിരത്തിലധികം പേര്‍ പങ്കെടുക്കുമെന്ന് വ്യക്തമായി. ഒക്ടോബര്‍ 20-22 തീയതികളിലാണ് ദിവ്യകാരുണ്യകോണ്‍ഗ്രസ് നടക്കുന്നത്. അമേരിക്കന്‍ സ്വദേശിനിയായ വിശുദ്ധ കറ്റേറി തെക്ക്വിത്തയുടെ ജനനസ്ഥലത്താണ് കോണ്‍ഗ്രസ് നടക്കുന്നത്.

ഇത് തങ്ങളെ സംബന്ധിച്ചിടത്തോളം അതിശയകരമായ സമയമാണെന്നും ക്രിസ്തുവിലുള്ള വിശ്വാസം പുതുക്കാനും ആ വിശ്വാസം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ വേണ്ടിയുള്ളതാണെന്നും ബിഷപ് എഡ്വേര്‍ഡ് അഭിപ്രായപ്പെട്ടു.

യുഎസ് കോണ്‍ഫ്രന്‍സ് ഓഫ് കാത്തലിക് ബിഷപ്‌സ് യൂക്കരിസ്റ്റിക് റിവൈവലിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നടക്കുന്നത്. ദിവ്യകാരുണ്യത്തോടുള്ള ഭക്തി വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.