മാര്‍പാപ്പയുടെ മൊറോക്കോ സന്ദര്‍ശനം മാര്‍ച്ച് 30, 31 തീയതികളില്‍

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പ മാര്‍ച്ച് 30, 31 തീയതികളില്‍ മൊറോക്കോ സന്ദര്‍ശിക്കും. ഇസ്ലാമിക രാജ്യമാണെങ്കിലും മതസൗഹാര്‍ദ്ദം പുലര്‍ത്തുന്ന ഈ രാജ്യത്തിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തെ ലോകം ആകാംക്ഷാപൂര്‍വ്വമാണ് ഉറ്റുനോക്കുന്നത്. മൊറോക്കോ-വത്തിക്കാന്‍ നയതന്ത്രബന്ധത്തിന്റെ നല്ലൊരു തുടര്‍ച്ചയുടെ ഭാഗമായിട്ടാണ് പൊതുവെ ലോകം ഈ സന്ദര്‍ശനത്തെ വിലയിരുത്തുന്നത്. മൊറോക്കോയില്‍ കത്തോലിക്കര്‍ ന്യൂനപക്ഷവിഭാഗമാണ്. രണ്ട് അതിരൂപതകളാണ് ഇവിടെയുള്ളത്. റബാത്തും തങ്കിയറും. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, ആശുപത്രി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവിടെ കത്തോലിക്കര്‍ ശുശ്രൂഷ നിര്‍വഹിക്കുന്നത്. 1976 മുതല്‍ വത്തിക്കാനും മൊറോക്കോയും തമ്മില്‍ നയതന്ത്രബന്ധമുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1985 ല്‍ മൊറോക്കോ സന്ദര്‍ശിച്ചിട്ടുണ്ട്. മുഹമ്മദ് ആറാമന്‍ രാജാവിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഇവിടേയ്ക്ക് പോകുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.