എത്ര സ്തുതിച്ചാലും…അനുഭവ സാക്ഷ്യമായി ഒരു ഭക്തിഗാനം

ഭക്തിഗാനങ്ങളിലൂടെ സുവിശേഷപ്രഘോഷണം എന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്നവരാണ് യുകെ നിവാസികളായ എസ് തോമസും ഭാര്യ ലിസിയും. ദൈവാത്മാവ് വെളിപ്പെടുത്തുന്നതിന് അനുസരിച്ച ഇരുവരും ഗാനങ്ങള്‍ രചിക്കുകയും അവയ്ക്ക് ഈണം പകരുകയും ചെയ്യുന്നു. ഒറ്റയ്ക്കും ഒരുമിച്ചും ഇവര്‍ ഗാനങ്ങള്‍ പുറത്തിറക്കാറുണ്ട്.

ഇപ്പോഴിതാ ഈ ദമ്പതികളുടെ മേല്‍നോട്ടത്തിലുള്ള ഗോഡ്‌സ്മ്യൂസിക് ഫോര്‍യൂ വിന്റെ ബാനറില്‍ പുതിയ ഭക്തിഗാനം എത്തിയിരിക്കുന്നു. എത്ര സ്തുതിച്ചാലും എന്ന് തുടങ്ങുന്ന ഈ ഗാനത്തിന്റെ രചനയും സംഗീതവും എസ് തോമസാണ് നിര്‍വഹിച്ചിരിക്കുന്നത്.

പത്തുവര്‍ഷങ്ങളോളമായി പ്രാര്‍ത്ഥിച്ചിട്ടും കിട്ടാതെ വന്ന വീടുവില്പന എന്ന നിയോഗം ദൈവം സാധിച്ചുകൊടുത്ത നിമിഷത്തിലാണ് ദൈവം ഈ ഗാനത്തിന്റെ ആദ്യവരികള്‍ തനിക്ക് നല്കിയതെന്നാണ് തോമസ്പറയുന്നത്.

എത്ര സ്തുതിച്ചാലും മതിയാവുകയില്ല
ഈ ജീവിതം
നീ ചെയ്ത നന്മകള്‍ ഓര്‍ത്തീടുകില്‍
നന്ദിയല്ലാതെ ഞാന്‍ എന്തു ചൊല്ലും

ഇങ്ങനെയാണ് ഗാനം ആരംഭിക്കുന്നത്. നടിയും ഗായികയുമായചാന്ദിനിയുടെ സ്വരത്തിലാണ് ഈ മനോഹരഗാനം കേള്‍ക്കാനാവുന്നത്. മലയാള സിനിമയുടെ പിതാവ് ജെ സി ഡാനിയേലിന്റെ ജീവിതകഥ പറഞ്ഞ സെല്ലുലോയ്ഡ് സിനിമയില്‍ ആദ്യകാല നായിക പി. കെ റോസിയെ അവതരിപ്പിച്ചത് ചാന്ദ്‌നിയായിരുന്നു.

ദൈവത്തോടുള്ള നന്ദിയും സ്‌നേഹവും മനസ്സില്‍സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും അവിസ്മരണീയമായ അനുഭവമായിരിക്കുംഈഗാനം സമ്മാനിക്കുന്നത്.

നല്ലൊരു മരണം നല്കണമേ, ദൂരെ ദൂരെ എന്നീ രണ്ടുഗാനങ്ങള്‍ അടുത്തയിടെ ഗോഡ്‌സ് മ്യൂസിക് പുറത്തിറക്കിയിരുന്നു. രണ്ടുഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. ലിങ്ക് ചുവടെ https://youtu.be/H-J8doAFFjEമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.