പ്രാര്‍ത്ഥിക്കുമ്പോള്‍ മാതാവിനെ മാതൃകയാക്കണമെന്ന് ഈശോ ഓര്‍മ്മപ്പെടുത്തുന്നു

പ്രാര്‍ത്ഥനയെക്കുറി്ച്ച് ഇതിനകം നാം പലതവണ സംസാരിച്ചിട്ടുണ്ട്. ഇത്തവണയും പ്രാര്‍ത്ഥനയെക്കുറിച്ചുള്ള ഒരു ചിന്ത പങ്കുവയ്ക്കാം. പ്രാര്‍ത്ഥിക്കുമ്പോള്‍ മാതാവിനെ മാതൃകയാക്കി പ്രാര്‍ത്ഥിക്കണമെന്നതാണ് അത്. ഈശോ തന്നെ വെളിപെടുത്തിയിരിക്കുന്നതാണ് ഇക്കാര്യം. യേശുവിന്റെ കണ്ണുകളിലൂടെ എന്ന പുസ്തകത്തിലാണ് യേശുവിന്റെ ഈ വാക്കുകള്‍.

നിര്‍മ്മലമായ ഹൃദയത്തില്‍ നിന്നുള്ള വിശുദ്ധമായ സ്‌നേഹമാണ് പ്രാര്‍ത്ഥന. ദൈവേഷ്ടത്തോടുള്ള വിനീതമായ കീഴ്‌പ്പെടലാണത്. അവിടുത്തെ തിരുവിഷ്ടം നിറവേറുമാറാകട്ടെ എന്ന ആ പ്രാര്‍ത്ഥന ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ ആശ്രയമാണ് എന്ന്പറയുന്ന ഈശോതുടര്‍ന്നാണ് എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും മാതാവിനെ പോലെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്നും പറയുന്നത്.

എന്‌റെ അമ്മയുടെ മാതൃക അനുകരിച്ച് ഹൃദയത്തില്‍ നിന്നും സ്‌നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കുമ്പോള്‍ നിന്റെ പ്രാര്‍ത്ഥന ശക്തിയുള്ളതാകും’.

നമുക്കും പരിശുദ്ധ അമ്മയെ പോലെ ഹൃദയത്തില്‍ നിന്ന് സ്‌നേഹപൂര്‍വ്വം പ്രാര്‍ത്ഥിക്കാം. അപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കുക തന്നെ ചെയ്യും.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.