ആന്റണി സിനിമയിലും ക്രൈസ്തവ വിരുദ്ധത; ജോജി കോലഞ്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആന്റണി എന്ന മലയാളം സിനിമ തികച്ചും ക്രൈസ്തവ വിരുദ്ധതയാണ് പ്രകടമാക്കുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള ജോജികോലഞ്ചേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സമകാലിക മലയാളസിനിമയില്‍ ക്രൈസ്തവവിരുദ്ധ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജോജിയുടെ കുറിപ്പ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

പുകവലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന വൈദികനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുന്ന ജോജി മറ്റൊരു പ്രധാന വിഷയത്തിലേക്കുംവിരല്‍ ചൂണ്ടുന്നു. ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന വിശുദ്ധ ബൈബിളിന്റെ അകത്ത് തോക്കു രഹസ്യമായി വച്ച് ശത്രുവിനെ കൊന്നുകളയാന്‍ പറഞ്ഞുവിടുന്ന രീതിയെയാണ് അദ്ദേഹം ശക്തമായി അപലപിക്കുന്നത്. മറ്റേതെങ്കിലും ഒരു മതവിശ്വാസിയുടെ പുണ്യഗ്രന്ഥം ഇതുപോലൊരു ആവശ്യത്തിന് വേണ്ടി ഉപയോഗപ്പെടുത്താന്‍ ധൈര്യമുണ്ടോയെന്ന് അദ്ദേഹം സംവിധായകനായ ജോഷിയെ വെല്ലുവിളിക്കുന്നുമുണ്ട്.

അങ്ങനെയൊരു ധൈര്യമുണ്ടെങ്കില്‍ അത് താങ്കളുടെ അവസാനത്തെ ചിത്രമായിരിക്കാനാണ് സാധ്യതയെന്നും ജോജി നിരീക്ഷിക്കുന്നു.
ജോജിയുടെ കുറിപ്പ് വൈറലായതിനെ തുടര്‍ന്ന് ഫേസ്ബുക്ക് പോസ്റ്റ് റിമൂവ് ചെയ്തുവെന്ന കാര്യവും ജോജി മറ്റൊരു കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.