“കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണം” മോദിയുടെ പ്രസ്താവനയ്ക്കെതിരെ പ്രോലൈഫ്

കൊച്ചി: ഇന്ത്യയില്‍ കുടുംബാസൂത്രണം ഫലപ്രദമായി നടപ്പാക്കണമെന്നും അതു രാജ്യസ്‌നേഹത്തിന്റെ ഭാഗമാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്‍ശം ദുരുദ്ദേശ്യപരമാണെന്ന് കെസിബിസി പ്രോ ലൈഫ് സമിതി.

ജീവന്റെ സൃഷ്ടി എന്നത് ദൈവത്തിന്റെ പ്രവൃത്തിയാണ്. അതുപോലെ തന്നെ ജീവനെ നശിപ്പിക്കുന്നത് ദൈവത്തിനെതിരായ പ്രവൃത്തിയാണ്. ലോകത്തിന്റെ താളക്രമം സൃഷ്ടിച്ചത് ദൈവമാണ്. ഈ താളക്രമത്തില്‍ എവിടെയെങ്കിലും അപഭ്രംശംസംഭവിച്ചാല്‍ അത് ദൈവത്തിന്റെ പദ്ധതിയെ അട്ടിമറിക്കലാകും. പ്രോലൈഫ് യോഗം വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.