വാടക ഗര്‍ഭധാരണം; നിയന്ത്രണമല്ല നിയമം റദ്ദാക്കുകയാണ് വേണ്ടത്

കൊച്ചി: വാടകഗര്‍ഭധാരണത്തിന് രാജ്യത്ത് നിയന്ത്രണമല്ല നിലവിലെ നിയമം റദ്ദാക്കുകയാണ് വേണ്ടതെന്ന് കെസിബിസി പ്രോലൈഫ് സമിതി. നിലവിലെ നിയമത്തില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള വാടകഗര്‍ഭധാരണനിയന്ത്രണ ബില്ല് കേന്ദ്രമന്ത്രി സഭ അംഗീകരിച്ചതിന്റെ പിന്നാലെയാണ് പ്രോലൈഫ് സമിതിയുടെഈ പ്രതികരണം.

ഓരോ ജീവനും ദൈവത്തിന്റെ ദാനമാണെന്നും ദൈവമാണ് സൃഷ്ടാവെന്നും പ്രോലൈഫ് സമിതി യോഗത്തില്‍ വ്യക്തമാക്കി. മനുഷ്യജീവനെ ലാബില്‍ ഉല്പാദിക്കപ്പെടുന്ന വസ്തുവോ വിറ്റഴിക്കപ്പെടുന്ന വില്പനചരക്കോ ആയി കാണാനാകില്ല. വാടകഗര്‍ഭധാരണത്തിലൂടെ തലമുറകളുടെ വംശബന്ധം തന്നെ ചോദ്യം ചെയ്യപ്പെടുന്നു. യോഗം വിലയിരുത്തി.

പ്രാദേശിക തലത്തില്‍ ഇതിനെതിരെ കര്‍മ്മപരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.