മഴയില്‍ നനഞ്ഞ് മുട്ടുകുത്തി ജപമാല ചൊല്ലുന്ന പുരുഷന്മാര്‍: കൊളംബിയായില്‍ നിന്ന് മരിയഭക്തിയുടെ വിശ്വാസസാക്ഷ്യം

ബോഗോട്ട: കൊളംബിയായിലെ ബോഗോട്ട ഔര്‍ലേഡി ഓഫ് ലൂര്‍ദ്ദ് ബസിലിക്കയില്‍ നിന്നുള്ള ദൃശ്യം വിശ്വാസ ജീവിതത്തിന്റെ നേര്‍സാക്ഷ്യമായി മാറിയിരിക്കുകയാണ്.

മഴയെ വകവയ്ക്കാതെ നിലത്തു മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന പുരുഷന്മാരുടെ ചിത്രമാണ് ഇത്. ലോകവ്യാപകമായി നടന്ന പുരുഷന്മാരുടെ ജപമാല പ്രാര്‍ത്ഥനയുടെ ഭാഗമായിട്ടാണ് ഇവിടെ ജപമാല അര്‍പ്പണം നടന്നത്. ഒക്ടോബര്‍ എട്ടിനായിരുന്നു ഈ പ്രാര്‍ത്ഥന. കൊളംബിയായില്‍ തന്നെ ബോഗോട്ട കൂടാതെ മറ്റ് നഗരങ്ങളിലും പുരുഷന്മാരുടെ ജപമാല പ്രാര്‍ത്ഥന നടന്നിരുന്നു. ജപമാല തുടങ്ങി ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മഴ പെയ്തുതുടങ്ങുകയായിരുന്നു.

പക്ഷേ ആരും നി്ന്നിടത്തു നിന്ന് അനങ്ങിയില്ല. മഴ നനഞ്ഞ് മുട്ടുകുത്തി നിന്നാണ് അവര്‍ പ്രാര്‍ത്ഥന ചൊല്ലി അവസാനിപ്പിച്ചത്.അപൂര്‍വ്വം ചിലര്‍ മാത്രം കുട നിവര്‍ത്തി.ഭൂരിപക്ഷവും മഴയില്‍ തന്നെയായിരുന്നു, ്അബോര്‍ഷന്‍ ചെയ്യപ്പെട്ട കുഞ്ഞുങ്ങള്‍,കുടുംബങ്ങള്‍, അധികാരികള്‍ എന്നിവ്ര്‍ക്കുവേണ്ടിയായിരുന്നു പ്രത്യേക ജപമാല അര്‍പ്പിച്ചത്.

2018 ല്‍ പോളണ്ടിലും അയര്‍ലണ്ടിലുമായിട്ടാണ് പുരുഷന്മാരുടെ ജപമാല പ്രാര്‍ത്ഥനയ്ക്ക് തുടക്കം കുറിച്ചത്.വൈകാതെ മറ്റ് രാജ്യങ്ങളിലേക്കും ഇത് പടര്‍ന്നു. ഒക്ടോബര്‍ എട്ടിന് ലോകവ്യാപകമായി പുരുഷന്മാരുടെ ജപമാലയര്‍പ്പണം നടന്നിരുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.