സന്യസ്തരെയും വൈദികരെയും അപമാനിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരണം വര്‍ദ്ധിക്കുന്നു

തൃശൂര്‍: സന്യസ്തരെയും വൈദികരെയും അപമാനിക്കുന്ന വിധത്തില്‍ സോഷ്യല്‍ മീഡിയായിലുടെയുള്ള പ്രചരണം വീണ്ടും ശക്തമാകുന്നു. ഇത് സംബന്ധിച്ച കേസ് നിലനില്‌ക്കെതന്നെയാണ് ക്രൈസ്തവ വൈദികരെയും സന്യസ്തരെയും അവഹേളിക്കുന്ന വിധത്തിലുള്ള പുതിയ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

തുടര്‍ച്ചയായ അച്ചടക്കലംഘനത്തിന് വിധേയയായ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ എഫ്‌സിസി നേതൃത്വം കര്‍ശന നടപടിയെടുത്തതിന് ശേഷമാണ് സോഷ്യല്‍ മീഡിയായിലൂടെയുള്ള ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ വര്‍ദ്ധിച്ചത് എന്ന് ചില മാധ്യമങ്ങള്‍ നിരീക്ഷിക്കുന്നു. ഫേസുബുക്ക്, വാട്‌സാപ്പ് എന്നിവയിലെ ഫേക്ക് ഐഡികള്‍ വഴിയാണ് ഈ പ്രചരണം നടന്നത് മുഴുവന്‍.

എങ്കിലും ചില സ്ഥാപിതതാല്പര്യക്കാരുടെ ഗൂഢലക്ഷ്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാണ്. ഫ്രീ തിങ്കേഴ്‌സ് വേള്‍ഡ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സന്യസ്തരെയും അവരുടെ കുടുംബത്തെയും ഒന്നടങ്കം അവഹേളിച്ചവിധത്തില്‍ പോസ്റ്റുകള്‍ ഏറ്റവും ഒടുവിലായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ആവര്‍ത്തിച്ചുള്ള ഇത്തരം അധിക്ഷേപങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയായിലെ വിശ്വാസികളും പ്രതികരണവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. വ്യാജപ്രചരണങ്ങളെ നേരിടാന്‍ കര്‍ശനമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരും എന്നാണ് അവരില്‍ പലരുടെയും പ്രതികരണം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.