രണ്ടാമതും വീണു, നവംബര്‍ മൂന്നിന് വേദപാഠ ക്ലാസെടുക്കാന്‍ ജിമ്മി കാര്‍ട്ടര്‍ വരില്ല

ജോര്‍ജിയ: മുന്‍ അമേരിക്കന്‍ പ്രസിഡന്റും നോബൈല്‍ സമ്മാന ജേതാവുമായ ജിമ്മി കാര്‍ട്ടര്‍ ഈ മാസം തന്നെ രണ്ടാം തവണയും വീണ് പരിക്കേറ്റതിനാല്‍ അടുത്ത ഞായറാഴ്ച വേദപാഠക്ലാസെടുക്കാന്‍ അദ്ദേഹം വരില്ലെന്ന് മാറാനാത്ത ബാപ്റ്റിസ്റ്റ് ചര്‍ച്ചിന്റെ അറിയിപ്പ് പറയുന്നു. എന്നാല്‍ അദ്ദേഹത്തിന് പകരം അനന്തിരവള്‍ കിം ഫുള്ളര്‍ ക്ലാസെടുക്കുമെന്നും അമ്മാവനില്‍ നിന്ന് പ്രചോദനം സ്വീകരിച്ച് സന്ദേശം നല്കുമെന്നും പത്രക്കുറിപ്പ് തുടര്‍ന്ന് പറയുന്നു. പ്രസിഡന്റ് കാര്‍ട്ടറിനു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇവിടെത്തെ വേദപാഠക്ലാസു നയിച്ചിരുന്നത് ജിമ്മി കാര്‍ട്ടറായിരുന്നു. 1977 മുതല്‍ 1981 വരെയായിരുന്നു ജിമ്മി കാര്‍ട്ടറുടെ ഭരണകാലം.2002 ല്‍ സമാധാനത്തിനുള്ള നോബൈല്‍ സമ്മാനവും ഇദ്ദേഹത്തിനായിരുന്നു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളുടെ പേരിലായിരുന്നു അത്.

പെല്‍വിക് ഫ്രാക്ച്ചര്‍ മൂലം കഴിഞ്ഞ ആഴ്ചയാണ് കാര്‍ട്ടര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.