സന്യാസസമൂഹങ്ങള്‍ ജനുവരി ആറിന് പ്രാര്‍ത്ഥനാദിനമായി ആചരിക്കും

കൊച്ചി: സന്യാസസമൂഹങ്ങള്‍ ജനുവരി ആറിന് പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നു. സീറോ മലബാര്‍ സഭയില്‍ കൂട്ടായ്മ സാധ്യമാക്കുക എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ലക്ഷ്യം. സീറോ മലബാര്‍ റിലീജിയസ് കോണ്‍ഫ്രന്‍സാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

ബിഷപ്‌സ് സിനഡിന്റെ ആദ്യദിനംകൂടിയാണ് ജനുവരി ആറ്. എല്ലാ സന്യാസസമൂഹങ്ങളിലും ഒരു മണിക്കൂര്‍ ദിവ്യകാരുണ്യആരാധന നടത്തിയാണ് പ്രാര്‍ത്ഥനാദിനം ആചരിക്കുന്നത്.

ദൈവം സീറോ മലബാര്‍ സഭയില്‍ യഥാര്‍തഥവും ശാശ്വതവുമായ അനുരഞ്ജനത്തിന് ഇടപെടുകയും അത് സുഗമമാക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം. ഫാ.സാജു ചക്കാലയ്ക്കല്‍ സിഎംഐയും സിസ്റ്റര്‍ തെരസീന എഫ് സി സിയും ഒപ്പുവച്ചിരിക്കുന്ന പ്രസ്താവനയില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.