റോമിലെ ലിയനാര്‍ഡോ ഡാവിഞ്ചി എയര്‍പോര്‍ട്ടില്‍ ക്രിസ്തുരൂപം

റോം:ലിയനാര്‍ഡോ ഡാവിഞ്ചി എയര്‍പോര്‍ട്ടിലെ ടെര്‍മിനല്‍ 1 ല്‍ ഇനി കുറച്ചുനാളത്തേക്ക് ഈശോയുടെ രൂപവുമുണ്ടാകും. യാത്രക്കാരെ സംബന്ധിച്ച് അത്ിശയകരമായ കാഴ്ചയായിരിക്കും ഇത്.

നീണ്ട ചുരുളന്‍ മുടിയുള്ള, അനുഗ്രഹിക്കാന്‍ കൈ ഉയര്‍ത്തിപിടിച്ചുള്ള ഈശോയുടെ രൂപമാണ് ഇത്. ടെര്‍മിനല്‍ ഒന്നിന്റെ നവീകരണവുമായി ബന്ധപ്പെട്ടാണ് ഈശോയുടെ രൂപം ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ലോകത്തിന്റെ രക്ഷകന്‍ എന്നാണ് ഈ ശില്പം അറിയപ്പെടുന്നത്.

പ്രശസ്ത ശില്പി ബെര്‍ണീനിയാണ് ഈ ശില്പം നിര്‍മ്മിച്ചിരിക്കുന്നത്. ഇറ്റലിയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമാണ് ഡാവിഞ്ചി. 60 ലക്ഷം യാത്രക്കാര്‍ വര്‍ഷം തോറും ഇതിലെ കടന്നുപോകുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.