കാണാതായ ചൈനീസ് വൈദികന്‍ സ്‌റ്റേറ്റ് റണ്‍ ചര്‍ച്ചില്‍ ചേര്‍ന്നു

ബെയ്ജിംങ്: അടുത്തയിടെ കാണാനില്ലാതായ ചൈനയിലെ കത്തോലിക്കാ വൈദികന്‍ ഗവണ്‍മെന്‌റ നിയന്ത്രണത്തിലുള്ള സ്‌റ്റേറ്റ് റണ്‍ സഭയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്. ബാവോഡിംങ് രൂപതയിലെ ഫാ.ഷി ടിയാന്‍മിങാണ് സര്‍ക്കാരിന്റെ കീഴിലുള്ള സഭയില്‍ ചേര്‍ന്നത് .

ചൈനയില്‍ കത്തോലിക്കാസഭ രണ്ടു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് റണ്‍ ചര്‍ച്ചും അണ്ടര്‍ഗ്രൗണ്ട് സഭയും. രണ്ടാമത്തെ സഭ വത്തിക്കാനോട് കൂറും വിശ്വസ്തതയുംപുലര്‍ത്തുമ്പോള്‍ ആദ്യത്തേത് നിലനില്പിന് വേണ്ടി ഭരണകൂടത്തോട് വിശ്വസ്തതപുലര്‍ത്തുന്നവരാണ്.

അധികാരികളുടെ ദീര്‍ഘകാലത്തെ നിരീക്ഷണത്തിനു ശേഷമേ ഒരാളെ അണ്ടര്‍ഗ്രൗണ്ട് സഭയില്‍ നിന്ന് സ്റ്റേറ്റ് റണ്‍ ചര്‍ച്ചിലേക്ക് സ്വീകരിക്കുകയുള്ളൂ.ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ മതപരമായ നയങ്ങളോട് മാനസികൈക്യം ഉണ്ടായിരിക്കേണ്ടത് ഇതിനാവശ്യമാണ്.

ചൈനയിലെ മെത്രാന്മാരെ നിയമിക്കുന്നതുമായി ബനധപ്പെട്ട കാര്യങ്ങളില്‍ വത്തിക്കാന്‍-ചൈന ഉടമ്പടി നിലവില്‍ വന്നത് 2018 ലാണ്. എങ്കിലും വത്തിക്കാനെ മറികടന്നുകൊണ്ട് പല നിയമനങ്ങളും നടത്തുന്നതിന് ചൈന മടിക്കാറില്ല.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.