മോണ്‍. ജോസഫ് കല്ലറയ്ക്കല്‍ ജയ്പ്പൂര്‍ ബിഷപ്

ജയ്പ്പൂര്‍: ജയ്പ്പൂര്‍ രൂപതയുടെ പുതിയ മെത്രാനായി മോണ്‍. ജോസഫ് കല്ലറയ്ക്കലിനെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. ഇടുക്കി ആനവിലാസം സ്വദേശിയും അജ്‌മേര്‍ കത്തീഡ്രല്‍ വികാരിയുമാണ് നിയുക്ത മെത്രാന്‍.

1964 ഡിസംബര്‍ 10ന് ജോസഫ് ത്രേസ്യാമ്മ ദമ്പതികളുടെ മകനായി ജനിച്ചു. 1997 മെയ് രണ്ടിന് വൈദികപ്പട്ടം സ്വീകരിച്ചു. 1997 മുതല്‍ സെന്റ് തെരേസാസ് മൈനര്‍ സെമിനാരിയില്‍ വൈസ് റെക്ടര്‍, റെക്ടര്‍ ചുമതലകള്‍ വഹിച്ചു. 2021 മുതല്‍ അജ്‌മേര്‍ കത്തീഡ്രല്‍ വികാരിയാണ്. ഓസാള്‍ഡ് ജെ ലെവിസ് വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ മെത്രാന്‍ നിയമനം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.