ജപമാലയിലൂടെ വിശുദ്ധി പ്രാപിക്കാം; സിജോയിവര്‍ഗീസ്

ജപമാലയിലൂടെ ജീവിതവിശുദ്ധി പ്രാപിക്കാന്‍ കഴിയുമെന്ന് സിജോയി വര്‍ഗീസ്. കാനായിലെ കല്യാണവീട്ടില്‍ വച്ച് യേശുവിന്റെ സമയമായില്ലെന്ന് അറിയുമ്പോഴും അമ്മ മകനെ തള്ളിവിടുകയാണ്, പരസ്യജീവിതത്തിലേക്ക് .മകനെ പരസ്യജീവിതത്തിലേക്ക് പറഞ്ഞയച്ചാല്‍ എണ്ണിച്ചുട്ട അപ്പം പോലെ പരിമിതദിനങ്ങള്‍ മാത്രമേയുണ്ടാവൂ എന്ന് അമ്മയ്ക്കറിയാമായിരുന്നു. അതറിഞ്ഞുകൊണ്ടാണ് അമ്മ മകനെ പരസ്യജീവിതത്തിലേക്ക് തള്ളിവിടുന്നത്.

പരിശുദ്ധ ജപമാലയുടെ പടയാളിയായി മാറുക. നമുക്ക് സര്‍വ്വസൈനാധിപയായി പരിശുദ്ധ അമ്മയുണ്ട്. മക്കളെ വീടിന് വെളിയിലേക്ക് പറഞ്ഞയ്ക്കുമ്പോള്‍ അവര്‍ക്ക് ജപമാല കൊടുത്തുവിടണം. അത് അവര്‍ക്ക് വലിയ പ്രൊട്ടക്ഷനാണ്. കാരണം ആ ജപമാലയിലൂടെ ദൈവത്തിലേക്ക് അടുക്കാം വിശുദ്ധി കൈവരിക്കാം.

ആവര്‍ത്തിച്ചുള്ള ജപമാലപ്രാര്‍ത്ഥനയിലൂടെ നമുക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം ജീവിതവിശുദ്ധിയാണ്. ജീവിതവിശുദ്ധി സ്വന്തമാക്കുക. ജീവിതവിശുദ്ധിപ്രാപിച്ചാല്‍ നമ്മുടെ മക്കളും കുടുംബവും എല്ലാം വലിയ അത്ഭുതം ദര്‍ശിക്കും. ജോഷ്വാ 3:5 ല്‍ പറയുന്നത് നിങ്ങള്‍ നിങ്ങളെതന്നെ വിശുദ്ധീകരിക്കുവിന്‍ നാളെ നിങ്ങളുടെയിടയില്‍ അത്ഭുതങ്ങള്‍ കാണാം എന്നാണല്ലോ.

ഹാപ്പിനസും ജോയിയും രണ്ടും രണ്ടാണ്. .ക്രിസ്തുവിനെ അറിഞ്ഞുകഴിയുമ്പോഴാണ് അതിരറ്റ സന്തോഷം ഉള്ളിലേക്ക് കടന്നുവരുന്നത്. ക്രിസ്തുവാണ് ലഹരി്. നടനും ആഡ്ഫിലിം മേക്കറുമാണ് സിജോയി വര്‍ഗീസ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.