മുഖ്യദൂതനായ മിഖായേല്‍ മാലാഖയുടെ ഭീമാകാരമായ രൂപം ബ്രസീലില്‍

ബ്രസീല്‍: ബ്രസീലില്‍ മിഖായേല്‍ മാലാഖയുടെ ഭീമാകാരമായരൂപം വരുന്നു.ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിസ്ത്യന്‍ രൂപമായിരിക്കും ഇതെന്നാണ് ശില്പികള്‍ അവകാശപ്പെടുന്നത്. 187 അടി ഉയരമാണ് ഈ രൂപത്തിനുള്ളത്.

നിലവില്‍ കാസിയായിലെ വിശുദ്ധ റീത്തായുടെ രൂപമാണ് ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യന്‍ആര്‍ട്ട്. 138 അടി ഉയരമാണ് ഇതിനുള്ളത്

. 5.2 മില്യന്‍ യുഎസ് ഡോളറാണ് നിര്‍മ്മാണചെലവ്. റിയോ ഗ്രാന്‍ഡെയിലെ ക്രൈസ്റ്റ് ദ പ്രൊട്ടക്ടര്‍ എന്ന രൂപത്തിന്റെ ശില്പിയാണ് മിഖായേല്‍ മാലാഖയെയും അണിയിച്ചൊരുക്കുന്നത്.

ഇറ്റലിയിലെ മോണ്ടെ ഗാര്‍ഗാനോയില്‍ മിഖായേല്‍ മാലാഖ നാലുതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നാണ് വിശ്വാസം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.