ജപമാല പ്രാര്‍ത്ഥനയിലൂടെ നേടിയെടുക്കുന്ന അനുഗ്രഹങ്ങളെക്കുറിച്ചറിയാമോ?

1 ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുകയാണെങ്കില്‍ മാതാവിന്റെ പ്രത്യേക സംരക്ഷണവും കൃപകളും ലഭിക്കും.

2 നരകത്തില്‍ വീഴാതിരിക്കാനുള്ള ശക്തിയുള്ള പടച്ചട്ടയാണ് ജപമാല. അത് തിന്മയെ നശിപ്പിക്കുകയും പാപത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്നു.

3 ദിവ്യരഹസ്യങ്ങള്‍ ഭക്തിപൂര്‍വ്വം ചൊല്ലി ജപമാല പ്രാര്‍ത്ഥിക്കുന്നതുവഴി പ്രത്യേക അനുഗ്രഹങ്ങള്‍ ലഭിക്കും.ദൈവകോപത്തിന് അവര്‍ ഇരകളാകുകയില്ല. അപ്രതീക്ഷിത മരണങ്ങളില്‍ നിന്ന് രക്ഷനേടും. പാപികള്‍ മാനസാന്തരപ്പെടും.

4 ജപമാല ഭക്തിപൂര്‍വ്വം ചൊല്ലുന്ന ആള്‍ ഒരിക്കലും കൂദാശകള്‍ സ്വീകരിക്കാതെ മരണമടയുകയില്ല

5 ജപമാലയിലൂടെ അനേകം ശുദ്ധീകരണാത്മാക്കളെ രക്ഷപ്പെടുത്താനാവും

6 ജപമാലയുടെ മക്കള്‍ സ്വര്‍ഗ്ഗത്തില്‍ വലിയ സന്തോഷം അനുഭവിക്കും.

7 ജപമാലയിലൂടെ ചോദിക്കുന്നതെന്തും ലഭിക്കപ്പെടും

ഈ വാഗ്ദാനങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് നമുക്ക് ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.