ഫ്രാന്‍സിസ് മാര്‍പാപ്പയെ ജപമാലയുടെ 15 രഹസ്യങ്ങള്‍ ദിവസം തോറും ചൊല്ലിക്കാന്‍ പ്രേരിപ്പിച്ചത് ആരായിരുന്നുവെന്നറിയാമോ?

ജപമാല ഏറ്റവും ശക്തിയുള്ള ആയുധമാണ്. സാത്താനെതിരെയുളള ശക്തമായ ആയുധവുമാണ്. ഈ ആയുധത്തിന്റെ ശക്തി മനസ്സിലാക്കിയ വ്യക്തിയായിരുന്നു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ. പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ജപമാലയുടെ രഹസ്യമായി കൂട്ടിച്ചേര്‍ത്തതും ജപമാലഭക്തരായ വ്യക്തികളെ വിശുദ്ധരായി പ്രഖ്യാപിച്ചതുമെല്ലാം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായിരുന്നു.

പാദ്രെ പിയോ, ലൂയ്ിസ് ഡി മോണ്‍ഫോര്‍ട്ട്, ഫാത്തിമാ വിഷനറിമാരായ ജസീന്ത, ഫ്രാന്‍സിസ്‌ക്കോ ഇവരെല്ലാം ഉദാഹരണങ്ങള്‍. ഇങ്ങനെയുള്ള ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് തന്നെ ദിവസം തോറും ജപമാലയുടെ 15 രഹസ്യങ്ങളും ചൊല്ലുന്നതിലേക്ക് നയിച്ച സ്വാധീനമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ജോണ്‍പോള്‍ രണ്ടാമന്‍ പത്രോസിന്റെ സിംഹാസനം അലങ്കരിച്ചിരുന്ന കാലം. അന്ന് ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്കിയത് ജോണ്‍പോള്‍ മാര്‍പാപ്പയായിരുന്ന. ആ ജപമാല പ്രാര്‍ത്ഥനയില്‍ അന്നത്തെ കര്‍ദിനാളായിരുന്ന ബെര്‍ഗോളയും പങ്കെടുത്തു.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മുട്ടില്‍ കുത്തിനിന്നാണ് ജപമാല ചൊല്ലിയത്.ജപമാലയോടുള്ള മാര്‍പാപ്പയുടെ സ്‌നേഹവും ഭക്തിയും ബെര്‍ഗോളയില്‍ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്.

അന്നുമുതല്‍ ദിവസവും 15 രഹസ്യങ്ങളും ചൊല്ലി ജപമാല കാഴ്ചവയ്ക്കുന്ന പതിവ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആരംഭിക്കുകയായിരുന്നു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.