പാദ്രെപിയോയുടെ സിനിമ ജൂണ്‍ രണ്ടിന് തീയറ്ററുകളില്‍

ഹോളിവുഡ് താരം ഷിയ ലാബിയുഫ് പാദ്രെപിയോയുടെ വേഷത്തിലഭിനയിക്കുന്ന സിനിമ ജൂണ്‍ രണ്ടിന് അമേരിക്കയിലെ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

പാദ്രെപിയോയുടെ ചെറുപ്പകാലജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഒന്നാം ലോകമഹായുദ്ധാനന്തരം കപ്പൂച്ചിന്‍ ആശ്രമത്തില്‍ ചേരുന്ന വിശുദ്ധന്റെ ജീവിതമാണ് ഇവിടെ അനാവരണം ചെയ്യുന്നത്. ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് 2022 സെപ്തംബറില്‍ വെനീസ് ഫിലിം ഫെസ്റ്റിവല്ലിലായിരുന്നു ആബേല്‍ ഫെറേറയാണ് ചിത്രത്തിന്റെ സംവിധായകന്‍.

ഭാവിയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു ജീവിതമാണ് പാദ്രെ പിയോയുടേതെന്ന് അദ്ദേഹം പറയുന്നു. ഷിയ,വിശുദ്ധന്റെ ജീവിതത്തെപൂര്‍ണ്ണമായുംഉള്‍ക്കൊണ്ടാണ് അഭിനയിച്ചിരിക്കുന്നത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.