അനുദിനമുള്ള ജപമാല പ്രാര്‍ത്ഥന നമ്മെ രൂപാന്തരപ്പെടുത്തും

ദിവസവും കുടുംബപ്രാര്‍ത്ഥനയുടെ ഭാഗമായിട്ടെങ്കിലും ജപമാല ചൊല്ലുന്നവരാണ് നാം എല്ലാവരും. എന്നാല്‍ ജപമാല വഴി നമ്മുടെ ജീവിതത്തിനുണ്ടാകുന്ന മാറ്റത്തെക്കുറിച്ച് പലരും വേണ്ടത്ര ബോധവാന്മാരല്ല. പക്ഷേ ജപമാല നമ്മുടെ ജീവിതത്തെ അടിമുടി മാറ്റിമറിക്കും. എന്തൊക്കെയാണ് ജപമാലയുടെ പ്രത്യേകതകള്‍?

ജപമാല ഒരു ആത്മീയ ആയുധമാണ്. യുദ്ധക്കളത്തില്‍ ശത്രുവില്‍ നി്ന്നുള്ള ആക്രമണങ്ങളില്‍ നിന്ന് പടച്ചട്ട ഒരു യോദ്ധാവിനെ എപ്രകാരം രക്ഷിക്കുമോ ്അതുപോലെ നമ്മുടെ ജീവിതത്തിലെ നാനാവിധമായ പൈശാചിക ആക്രമണങ്ങളില്‍ നിന്ന് ജപമാല നമ്മെ രക്ഷിക്കുന്നു.

ദിവസം തോറുമുള്ള ജപമാല പ്രാര്‍ത്ഥനയിലൂടെ ക്രിസ്തുവുമായുള്ള നമ്മുടെ ബന്ധം കൂടുതല്‍ ആഴത്തിലുളളതാകുന്നു. വിശ്വാസപരമായും കൗദാശികമായും നാം കൂടുതല്‍ വളരുന്നു. വിശ്വാസം, കൂദാശ എന്നീ രണ്ടുരീതിയിലാണ് ജപമാല നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നത്.

നമ്മുടെ ആത്മീയയാത്രയെ രൂപപ്പെടുത്തുന്നതില്‍ ജപമാലയ്ക്കുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. കുടുംബപ്രാര്‍ത്ഥനയില്‍ ജപമാല പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുക്കാന്‍ അപ്പന്മാര്‍ക്ക് കഴിയുമെങ്കില്‍ അത് വളരെ നല്ലതാണ്. കാരണം മക്കള്‍ക്ക് നല്ലൊരു മാതൃകയാണ് ഇതിലൂടെ ലഭിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.