മാതാവിനെയും ജപമാലയെയും സ്‌നേഹിക്കൂ പാദ്രെ പിയോ പറയുന്നത് കേള്‍ക്കൂ

മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ച മെയ് മാസം അവസാനിച്ചുവെങ്കിലും മാതാവിനോടുള്ള ഭക്തിയും വണക്കവും നമ്മള്‍ ഒരിക്കലും അവസാനിപ്പിക്കാന്‍ പാടില്ല. വിശുദ്ധ പാദ്രെ പിയോ നമ്മോട് പറയുന്നത് ഇക്കാര്യമാണ്.

വിശുദ്ധന്‍ പറയുന്നത് മാതാവിനെയും ജപമാലയെയും സ്‌നേഹിക്കണമെന്നുംജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്നുമാണ്. ഇന്ന് ലോകത്തില്‍ തിന്മയ്‌ക്കെതിരെ പ്രയോഗിക്കാവുന്ന ശക്തമായ ആയുധമാണ് ജപമാല. എല്ലാ കൃപകളും ജപമാലയിലൂടെ ദൈവം നമ്മിലേക്ക് ഒഴുക്കും. എത്രതവണയാണ് ഞാന്‍ കന്യാമാതാവിന് സ്വയം സമര്‍പ്പിച്ചതെന്നും എത്ര തവണയാണ് മാതാവ് എന്നെ ആശ്വസിപ്പിച്ചതെന്നും ഓര്‍മ്മയില്‍ പോലുമില്ല. കാരണം എണ്ണമറ്റ തവണയാണ് മാതാവിന് ഞാന്‍ എന്നെ തന്നെ സമര്‍പ്പിച്ചിരിക്കുന്നത്.

മാതാവ് എന്നെ അപ്പോഴെല്ലാം ആശ്വസിപ്പിക്കുകയും ചെയ്തു. മാതാവിന്റെ സഹായംകൂടാതെ ഈ ജീവിതത്തിലൂടെ കടന്നുപോകാമെന്ന് വിചാരിക്കുന്നത് ചില വിഡ്ഢികള്‍ മാത്രമാണെന്നും വിശുദ്ധന്‍ പറയുന്നു.

നമുക്ക് മാതാവിനെ കൂട്ടുപിടിച്ച് മുന്നോട്ടുപോകാം. അമ്മ നമ്മെ സഹായിക്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.